തെക്കേക്കയലിൽ തങ്കനിലാവിന്റെ..
കളിയോടമുണ്ടൊരു കളിയോടം..
ഓളത്തിരകളിൽ തെന്നിക്കളിയ്ക്കുന്ന
ഓമനപ്പൊന്നോടം...
അക്കരയിക്കരെപ്പോയ്‌വരാനൊത്തിരി,
തുമ്പികൾ കാത്തുനിന്നൂ...!
പൊന്നോടമിക്കരെയെത്തുന്നതും കാത്ത്
തുമ്പികൾ കാത്തുനിന്നൂ...!
(തെക്കേക്കയലിൽ)
കിഴക്കെമലയുടെയുച്ചിയിലന്നേരം...
തങ്കത്തിൻ തേരുവന്നൂ...!
സ്വർണ്ണത്തിൻ ചാലുകൾ കീറിമുന്നേറുന്ന..
തങ്കത്തിൻ തേരുവന്നൂ...!
(തെക്കേക്കയലിൽ)
കണ്ണഞ്ചും തേരിന്റെ ദിവ്യപ്രഭയിലാ
കളിയോടം കായലിൽ മാഞ്ഞുപോയീ..
കണ്ണീർക്കായലിൻ കരയിലെത്തുമ്പികൾ
കാണാതെയെങ്ങോ പറന്നുപോയീ..
(തെക്കേക്കയലിൽ)
Monday, February 22, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment